Monday, September 5, 2011

ente cheriya,ee valiya lokam..!


21-ആം നൂറ്റാണ്ടിലെ മലയാളി മങ്ക smart ആയിരിക്കണം, jeansum short topum ഇട്ടാല്‍ പുതിയ ഭാഷയില്‍ sexy ആയിരിക്കണം, പക്ഷെ മുന്നില്‍ വന്നു "hi" പറയുന്നവരോട്‌ "hi,wazzup" എന്നു തിരിച്ചു ചോദിച്ചു ശേക് ഹാന്‍ഡ് കൊടുത്താല്‍ കഥ മാറും...
"അവള്‍ക്ക്‌ എന്നോട്‌ എന്തോ ഒന്നില്ലേ?" എന്നതാവും അടുത്ത വാചകം..
"ഇല്ലാതെ പിന്നെ? നീ ഇനി ഒന്നു ജാട ഇടു..താനേ ഇങ്ങോട്ട്‌ വന്നോളും" എന്നു
സ്നേഹസംഭന്നരായ സുഹൃത്തുക്കള്‍...അവര്‍ ഇല്ലാതെന്ത് ജീവിതം!

ഒരു message,fb request,call...അവിടെ മോടിടും പുതിയ roamantic story..
പഴയതു പോലെ മരത്തിനു ചുവട്ടില്‍ ഒന്നിച്ചു കാണുമ്പോഴുള്ള കഥയല്ല...
hostel മുറികളില്‍ പൂവിടുന്ന, asianet സേറിയലിനെക്കാള്‍ പൈങ്കിളിയായ,
ഒരു വ്യവസ്ഥയും ഇല്ലാതെ അച്ചടിച്ചിറക്കുന്ന,സത്യത്തില്‍ വേതനിപ്പിക്കുന്ന കഥ...!

ഒരുപാട് അഹങ്കാരത്തോടെ ഞാന്‍ പുകഴ്താരുള്ള മലയാളിയുടെ
പരിതാപകരമായ മുഖം...!

കാണുമ്പോള്‍ ബഹുമാനത്തോടെ "സുഖമല്ലേ" എന്നു ചോദിക്കുന്നവര്‍ക്ക്,
അപരീചിതനെ പോലെ പെരുമാരാന്‍ പ്രേത്യേകിച്ചൊരു കാരണവും വേണ്ട.
ആശ്ചര്യത്തോടെ ഞാന്‍ പലപ്പോഴും ഇരുന്നു ചിന്തിച്ചിട്ടുണ്ട്... ഒരു മനുഷ്യനെ
വിലയിരുതതാന്‍ ഒരു കഥയോ,നൂലിന്റെ പോലും ബലമില്ലാത്ത ഗോസ്സിപ്പുകളോ
മതിയോ?

എന്റെ ലോകം വളരെ ചെറുതാണ്‌...പുഞ്ചിരികളിലും,കുശലാന്വേഷണങ്ങളിലും
എന്റെ ഉള്ളിലെ ഈശ്വരച്യ്തന്യതെ ബഹുമാനത്തോടെ കാണുന്ന വ്യെക്തികളിലും ഒതുങ്ങുന്ന ലോകം.
അവിടെ സൂക്ഷ്മ നിരീക്ഷണങ്ങളില്ല..വിലയിരുത്തലുകളില്ല..
കാര്യലബ്ഥിക്കു വേണ്ടിയുള്ള കപട വേഷങ്ങളില്ല..
ഒരിയ്കലും മുന്‍കരുതലോടെ ആരോടും ഒരു സംഭാഷണം ഉണ്ടായിരുന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല..
വളരെ കുറച്ചു കാലം മാത്രം വീണ് കിട്ടിയ ഭാഗ്യം കണക്കെയുള്ള ഈ കൊച്ച് ജീവിതത്തില്‍ അനിഷ്ടങ്ള്‍കും,നിഖൂഡതകള്‍കും,ഒഴിവിനും,മറവിനും ഒക്കെ സമയമുണ്ടോ എന്നു തോന്നിപ്പൊവുകയാണ്‌..

ഓരോ ദിവസം കഴിയുമ്പോഴും നമ്മള്‍ പുതിയ എന്തൊക്കെയോ അറിയുന്നു..
കുഞ്ഞുനാളില്‍ മുതിര്‍ന്നവര്‍ പറഞ്ഞു തന്നത്‌ എല്ലാം തെറ്റായിരുന്നോ എന്നു
തോന്നിപോവുന്ന തരത്തിലുള്ള inputs...
മനസിന്റെ ഏറ്റവും അടിയിലുള്ള തട്ടില്‍ നിന്ന് സംസാരികുമ്പോഴും മുനില്‍ നില്‍ക്കുന്ന വ്യക്തി ലാഘവത്തോടെ "ആ നീ പറയേണ്ടത് പറഞ്ഞോ,വിശ്വസിക്കെണാമോ വേണ്ടയോ എന്നത്‌ ഞാന്‍ തീരുമാനികാം"
എന്ന മറുപടി തരുന്ന ലോകം..
ഓരോ തവണ ഞാന്‍ "സത്യായിട്ടും..." എന്നു പറയുമ്പോള്‍, ആ വാകു പോലും അറിയില എന്ന
മട്ടിലുള്ള പ്രതികരണങ്ങള്‍..
ആരും ആരെയും വിസ്വസിക്കുകയോ മനസിലാക്കുകയോ ചെയ്യുന്നില്ല..
ഈയിടെയായി പ്രാര്‍ഥതനക്കീതയില്‍ പോലും ഞാന്‍ ഇതു ചോധിക്കാറുണ്ട്‌ ദേയ്‌വത്തോടു
"ഹെലോ..കേള്‍ക്കുനുണ്ടല്ലോ ലെ? അതോ ഇനി നമ്മള്‍ തമ്മിലും വിസീദ്കരണം ആവശ്യമുണ്ടോ
എന്നെ വിശ്വസിക്കാന്‍? "

മനുഷ്യര്‍ വളരെ കാംപ്ലെക്സ് ആണ് എന്ന മുന്‍വിധിയായിരിക്കാം അത്തരം സന്ധര്‍ഭങ്ങളുടെ
മൂലകാരണം.. എവിടെയാണ് തെറ്റിയതു എന്നു ചോദിച്ചാല്‍,പഴിച്ചാരാന്‍ വേണ്ടി മാത്രം
ഞാന്‍ അമ്മയോട് പറയാറുണ്ട്..."ലോകാ സമസ്ത സുഖിനോ ഭവന്ഥു എന്നതിനു പകരം
ആരെയും വിസ്വസിക്കരുത്‌ ഉണ്ണി... എന്നായിരുനിരികണം അമ്മ പറഞ്ഞു തരെണ്തിയിരുന്നത്‌.

പക്ഷേ എത്ര ശ്രമിച്ചാലും ആഴത്തിലുള്ള പാടങ്ങള്‍ മായ്കാനോ മറക്കാനോ സാധിക്കില്ല...
എന്നിലെ ഈശ്വരന്‍ എന്റെ മുന്നിലുള്ള ഏതു വ്യക്തിയിലെയും ഈശ്വരനെ സ്നേഹത്തോടെയും
ബഹുമാനത്തോടെയും മാത്രമേ കാണാവൂ എന്ന പാടം..
ക്രിസ്തൂവും ഗാന്ധിയും ബുദ്ധനും ഒന്നും ആവാനല്ല...
നീളാമേറിയ ദിനങ്ങള്‍ ഓരോന്നും അവസാനികുമ്പോള്‍,നക്ഷത്രം എണ്ണി നടക്കുന്ന
സമയത്ത്‌, മനസില്‍ യാതൊരു ഭാരവും ഇല്ലാതിരിക്കാന്‍.. അപ്പൂപ്പന്‍താടി കണക്കെ പറക്കാന്‍...

ഇത്രയോകേയേ ഉള്ളൂ ജീവിതം.. എന്റെ ഏതു പൊട്ടതതരതിനും കൂട്ട്‌ നില്‍ക്കുന്ന
കുറേ കൂടുകാരും, 5 നിമിഷത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കാത്ത വഴക്കുകളും,
ആശ്വസിപ്പിക്കല്‍ ഇനു വേണ്ടി മാത്രമുള്ള വെതനകളും തരുന്ന
ലളിതമായ ജീവിതം..!

ഇവിടെ എനിയ്ക്‌ നിബന്ധനകള്‍ അറിയില്ല... ആരെയും ഛട്ടക്കൂടില്‍ ഇട്ട്‌ സ്നേഹിക്കാനറിയില്ല...
ഒരു പുഞ്ചിരിയിലും,പറയുന്ന വാകുകളിലും ഒളിഞ്ഞു കിടക്കുന്ന ആര്‍ത്ഥം തിരയാറില്ല..
ആരെയും മുറിവേല്‍പ്പികാതെ സഞ്ചരിക്കുന്നതാണു സന്തോഷം...
ഏതു വ്യക്തിയില്‍ നിന്നും ഒഴിഞ്ഞു മാറെണ്ട അവസ്ഥയില്ലാതെ,
എല്ലാവരോടും 'hi' പറയാനും, മറുപടി കിട്ടുന്ന
പുഞ്ചിരികള്‍ ശേഖരിക്കുന്നതില്‍
സന്തോഷം കണ്ടെത്തുന്ന,ആരോടും effortless ആയി ചിരിക്കാന്‍ കഴിയുന്ന deepz...
ഒരു 50 വര്‍ഷം കഴിഞ്ഞലും ഈ descriptions തന്നെ തരാന്‍ കഴിയനെ എന്നത്
മാത്രമാനെന്റെ പ്രാര്‍ഥന :)