Friday, December 9, 2011

ജീവന്‍ ...



നിലാവിന്റെ സഹായത്തോടെ വഴിനടന്ന നാളുകള്‍ പണ്ടേ അന്യമായല്ലോ...
ഹെഡ് ലൈറ്റ്കളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശരേണുകള്‍ വഴികാട്ടിയായി ..
അവ്യക്തമായ എന്തിന്റെയോ ചിന്ത മനസിനെ അലട്ടുന്നുണ്ടായിരുന്നു .. വീതിയുള്ള പാതയുടെ ഭയാനകമായ അതിര്‍വരമ്പില്‍ അറിയാതൊന്നു തൊടുമ്പോള്‍ പോലും മനസ് പറയുന്നത് അതേ വാക്കാണ്‌ ..ജീവന്‍ !

നീണ്ട വരാന്തയുടെ അറ്റതൊരു കോണില്‍ അവശയായി,ചുമരില്‍ ഒന്ന് തലചായ്ച്ചുറങ്ങുന്ന റൂം ക്ലീനിംഗ് ആന്റിയുടെ മുഖ൦ പെട്ടെന്ന് മിന്നിമറഞ്ഞു..
വലിയ വ്യെത്യസമോനുമില്ലാത്ത ഞങ്ങളെ വേര്‍തിരികുന്ന ഘടകത്തെ കുറിച്ച് ഓര്‍ത്തുപോയി ..
കേന്ദ്ര സര്‍കാരിന്റെ എന്ന് പറയപ്പെടുന്ന ഒറ്റ മുറിക്കുള്ളില്‍ ഞാന്‍ ആയിരത്തിന്റെ മെത്തയില്‍ കിടക്കുമ്പോള്‍, എന്നില്‍ സഞ്ചരിക്കുന്ന അതെ വായുവിന്റെ സഹായത്താല്‍ നിലനില്കുന്ന അവരുടെ കിടപ്പ് ചെയിയൊരു ഇടനാഴിയുടെ കോണിലാവാനുള്ള കാരണം ... അവിടെയും ...എനിലേക്ക് ജീവന്റെ ആധ്യതുടിപ്പ് പകര്‍ന്നു തന്ന വ്യെക്തികളുടെ മാറ്റമാകം ...

500 രൂപ തികച്ചു കയ്യില്‍ ഇല്ലതാവനു ഒരിക്കലും പനിയില്‍ കൂടുതലൊരു രോഗത്തെ കുറിച്ച് ചിന്തിക്കാനുള്ള അവകാശം പോലുമില്ലല്ലോ...
Multi Speciality -ല്‍ ശീതികരിച്ച മുറികളില്‍ ജീവിതം അവസാനിപ്പി ക്കുന്നവര്‍ക്ക് അതിന്റെ priviledge ഉണ്ടാവും, അടുത്ത ദിവസത്തെ ദിനപ്പത്രതിലൊരു പടം .. വലുതും ചെറുതുമായി വേര്‍തിരിപ്പിക്കുന്ന മറ്റൊരു വിവരശൂന്യതയുടെ വൃത്തികെട്ട വകഭേദം...രണ്ടു നിമിഷത്തില്‍ കത്തിത്തീരുന്ന നോട്ടുകളുടെ വ്യെത്യാസം ..

ഹിമാലയം മുതല്‍ കോട്ടയത്തെ കോന്വെന്റുകളില്‍ വരെ കാണുന്ന സന്യാസം സ്വീകരിച്ച വ്യെക്തികള്‍..വ്യാഖ്യാനം എന്തോ ആവട്ടെ..ചില്ലപ്പോഴൊക്കെ തോന്നും, അവരുടെ പ്രവര്‍ത്തിയില്‍ കാണാം ഞാന്‍ തിരയുന്നെ ജീവന്റെ ശരിയായ പകര്‍പ്പിനെ എന്ന്...
സ്വന്തം ജീവിതത്തെ ചിട്ടപ്പെടുത്തുകയും അതിനെ അലങ്കരിച്ചു അസ്ലീലമാകുകയും ചെയ്യുനതിനെക്കാള്‍ ഭേദം, തന്റേതായ ഒരു കല്‍പ്പലകയെങ്കില്ലും ഉണ്ടാക്കുന്നതാണ് മഹാനാവാനല്ല ...വെറും.. ഒരു മനുഷ്യനാവാന്‍...!



malayalam font conversion courtesy : rohith j nair (http://merrybadger.blogspot.com)